Connect with us

Ongoing News

ഐ എസ് എല്‍: ചെന്നൈക്കെതിരെ ഹൈദരാബാദിന് വിജയം

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലിലെ 77ാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ ഹൈദരാബാദ് എഫ് സിക്ക് ആധികാരിക വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരാബാദ് ചെന്നൈയെ തകര്‍ത്തത്. നിരവധി ഗോളടി അവസരങ്ങള്‍ ചെന്നൈക്ക് ലഭിച്ചെങ്കിലും നിര്‍ഭാഗ്യം കാരണം ലക്ഷ്യം കാണാനായില്ല.

28ാം മിനുട്ടില്‍ ഫ്രാന്‍ സാന്‍ഡാസയും 83ാം മിനുട്ടില്‍ ജോയല്‍ ചിയാനീസുമാണ് ഹൈദരാബാദിന് വേണ്ടി ഗോള്‍ നേടിയത്. ജോവോ വിക്ടര്‍ ആണ് കളിയിലെ മികച്ച പാസിനുള്ള അവാര്‍ഡ് നേടിയത്. ഹൈദരാബാദിന്റെ ആശിഷ് റായ് ആണ് ഹീറോ ഓഫ് ദ മാച്ച്.