Kerala
കല്ലാറില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍; അരികില്‍നിന്നും മാറാതെ കുട്ടിയാന

തിരുവനന്തപുരം | വിതുര കല്ലാറില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാ ണ്ചെരിഞ്ഞതെന്നാണ് സംശയം.
ഇന്ന് രാവിലെ റബ്ബര്‍വെട്ടാനെത്തിയ തൊഴിലാളികളാണ് ആനയെ ആദ്യം കാണുന്നത്.ആന ചെരിഞ്ഞ വിവരമറിയാതെ കുട്ടിയാനഅടുത്തു നിലയുറപ്പിച്ചിരിക്കുകയാണ്. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു
---- facebook comment plugin here -----