Connect with us

Kerala

കോഴിക്കോട് ഹജ്ജ് കമ്മിറ്റി ഓഫീസ് 30 ന് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കോഴിക്കോട് പുതിയറയിലുള്ള കെട്ടിടത്തില്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് പുനരാരംഭിക്കുവാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ ഓഫീസ് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി ഡോ. കെ ടി ജലീല്‍ ഈ മാസം 30ന് 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഡോ എം കെ മുനീര്‍ എം എല്‍ എ മുഖ്യാതിഥിയാകും. ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും കരിപ്പൂരിലെ കേന്ദ്ര ഓഫീസില്‍ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങളും കോഴിക്കോട് പുതിയറയിലെ ഓഫീസിലും ലഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പര്‍മാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍, ജില്ലാ ട്രെയിനര്‍മാര്‍, ഹജ്ജ് സേവന മേഖലയിലെ പ്രവര്‍ത്തകര്‍ സംബന്ധിക്കും.

യോഗത്തില്‍ ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പി കെ അഹ്മദ് കോഴിക്കോട്, അനസ് ഹാജി അരൂര്‍, എച്ച് മുസമ്മില്‍ ഹാജി ചെങ്ങനാശ്ശേരി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, വി ടി അബ്ദുല്ലക്കോയ തങ്ങള്‍ വളാഞ്ചേരി, അസി. സെക്രട്ടറി ഇ കെ മുഹമ്മദ്, അബ്ദുല്‍ മജീദ് മലപ്പുറം, ജില്ലാ കലക്ടറുടെ പ്രതിനിധി എ ഡി എം. മെഹറലി സംബന്ധിച്ചു.

---- facebook comment plugin here -----

Latest