Connect with us

National

പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു; നിയമം പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി |  പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയുംപരാജയം. നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചക്ക് എത്തിയത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.

നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തോളം നിര്‍ത്തിവെക്കാമെന്നും എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കര്‍ഷകര്‍ കോടതിയെ സമീപിക്കണമെന്നുമാണ് ഇന്ന് കേന്ദ്രം കര്‍ഷകരെ അറിയിച്ചത്. പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു.

നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നും കേന്ദ്രം ചര്‍ച്ചയിലെടുത്ത നിലപാട്. ഇക്കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് അറിയുന്നത്. നിലവിലെ നിയമം പിന്‍വലിച്ച് ചര്‍ച്ചകകള്‍ക്ക് ശേഷം പുതിയ നിയമം കൊണ്ടുവരാമെന്നാണ് ഇന്നത്തെ യോഗത്തില്‍ കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടത്.

Latest