Connect with us

Kerala

വാളയാര്‍ പീഡന കേസ്: രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

Published

|

Last Updated

പാലക്കാട്  | പുനര്‍ വിചാരണ നടക്കുന്ന വാളയാര്‍ പീഡന കേസില്‍ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി നല്‍കിയ ജാമ്യം തുടരും. രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ ജനുവരി 22 ന് കോടതി പരിഗണിക്കും കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കോട് പോക്‌സോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

വാളയാര്‍ കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്. തെളിവുകളുടെ അഭാവത്തിലാണ് പാലക്കോട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്. എന്നാല്‍ ഈ വിധി റദ്ദാക്കിയ ഹൈക്കോടതി കേസ് പുനര്‍ വിചാരണ നടത്താന്‍ ഉത്തരവിടുകയായിരുന്നു

---- facebook comment plugin here -----

Latest