Connect with us

Gulf

സഊദിയില്‍ ഹൂത്തി ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ജിസാന്‍ |  സഊദി അറേബ്യയിലെ ജിസാനില്‍ യമനിലെ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു മുതിര്‍ന്ന ആള്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ല. ആക്രമണത്തില്‍ ഒരു കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ജിസാന്‍ ഗവര്‍ണറേറ്റിലെ അല്‍ അര്‍ദ ഗ്രാമത്തിലേക്കാണ് മിസൈല്‍ പതിച്ചതെന്ന് ജിസാന്‍ പ്രവിശ്യാ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി വക്താവ് ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍-സാംഗാന്‍ പറഞ്ഞു.

നേരത്തെയും നിരവധി തവണ ജിസാനിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും അറാംകോക്കും നേരെ ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവയെല്ലാം ആകാശ ത്ത് വച്ച് തന്നെ അറബ് സഖ്യസേന തകര്‍ത്തിരുന്നു

Latest