Saudi Arabia
ലുലു 12 മണിക്കൂർ പുതുവർഷ വിപണിയൊരുക്കുന്നു
		
      																					
              
              
            
അബുദാബി |  വമ്പിച്ച വിലയിളവുമായി ലുലുവിൽ 12 മണിക്കൂർ പുതുവർഷ വിപണിയൊരുക്കുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതൽ അർധരാത്രി 12 മണി വരെയാണ് വിപണന മേള “ലുലു ബിഗ് ബാങ് സൂപ്പർ ഡീൽ” നടക്കുക. ലുലു ഷോപ്പിംഗ് ആപ്പ് വഴിയും ആകർഷകമായ ഇളവുകളെക്കുറിച്ച് അറിയാനാവും.മുൻനിര ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഫാഷൻ ഉത്പന്നങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയെല്ലാം മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണിത്. ലുലു കോ-ബ്രാൻഡഡ് എമിറേറ്റ്സ് എൻ.ബി.ഡി മാസ്റ്റർകാർഡ്, എ.ഡി.സി.ബി കാർഡ് എന്നിവയുപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 20 ശതമാനം അധിക ഇളവും ലഭിക്കും. www.luluhypermarket.com എന്ന വെബ്‌സൈറ്റിലൂടെ എവിടെയിരുന്നും ഈ ഇളവുകളോടെ ഇഷ്ട സാധനങ്ങൾ സ്വന്തമാക്കാൻ കഴിയും.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

