Connect with us

Kerala

നെയ്യാറ്റിന്‍കര സംഭവം; പരാതിക്കാരി കരുതല്‍ തടങ്കലില്‍

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാര്‍ മരണപ്പെട്ട സംഭവത്തില്‍ പരാതിക്കാരിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ദമ്പതിമാര്‍ താമസിക്കുന്ന സ്ഥലം തന്റെതാണെന്ന് പരാതി നല്‍കിയ വസന്തയെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കരുതല്‍ തടങ്കലിലാക്കി. വസന്തയുടെ വീടിനു മുന്നില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനാണ് വസന്തയെ കരുതല്‍ തടങ്കലിലാക്കുന്നതെന്ന് പോലീസ് പറഞ്ഞു.

സ്ഥലം ഒഴിപ്പിക്കാനെത്തിയ അധികൃതര്‍ക്കു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേയാണ് രാജന്‍-അമ്പിളി ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചത്. അയല്‍വാസിയായ വസന്തയുടെ സ്വാധീനത്തിന് വഴങ്ങി പോലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോയെന്ന് ആരോപണമുയര്‍ന്നിരുന്നു. കോടതി ജനുവരി നാലാം തിയതി വരെ സാവകാശം നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇതിന് വിരുദ്ധമായി പോലീസ് നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഒഴിപ്പിക്കല്‍ തടയാനായി ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെയാണ് രാജനും ഭാര്യക്കും പൊള്ളലേറ്റത്.