Connect with us

Covid19

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യയും

Published

|

Last Updated

ന്യൂഡല്‍ഹി | ജനിതകം മാറ്റം വന്ന കൊറോണവൈറസ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് വിലക്ക്. ബുധനാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരിക.

അതുവരെ യു കെയില്‍ നിന്നുള്ള യാത്രക്കാര്‍ യാത്രക്ക് മുമ്പും രാജ്യത്തെത്തിയ ശേഷവും കൊവിഡ് പരിശോധന നടത്തണം. കൊവിഡ് നിരീക്ഷണ വിഭാഗത്തിന്റെ സംയുക്ത ചര്‍ച്ചക്ക് ശേഷമാണ് വ്യോമയാന മന്ത്രാലയം ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിക്ക് മുമ്പ് ബ്രിട്ടനില്‍ നിന്ന് രാജ്യത്തെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍ ടി- പി സി ആര്‍ പരിശോധന നടത്തും.

പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലാക്കും. അല്ലാത്തവര്‍ ഏഴ് ദിവസം വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയണം. കാനഡ, സഊദി അറേബ്യ എന്നിവക്കൊപ്പം നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.