Connect with us

Kerala

നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

പാലക്കാട് | പാലക്കാട് നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി സന്ദീപിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. സന്ദീപിനൊപ്പം കൊക്കയില്‍ വീണ കോട്ടായി സ്വദേശി രഘുനന്ദനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.
സീതാര്‍കുണ്ട് വ്യൂ പോയിന്റിലാണ് അപകടമുണ്ടായത്.

ബെംഗളൂരുവിലെ ഐ ടി കമ്പനിയിലെ ജീവനക്കാരായ സന്ദീപും രഘുനന്ദനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവിടെയെത്തിയത്. കാല്‍വഴുതി മൂവായിരം അടി താഴ്ചയിലേക്കാണ് ഇരുവരും വീണത്. രഘുനന്ദനെ ഇന്നലെ രാത്രിയില്‍ വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest