Connect with us

Covid19

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് അനുമതി ഉടന്‍: മന്ത്രി ഹര്‍ഷ് വര്‍ധന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഒന്നിലധികം വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍, ഭാരത് ബയോടെകിന്റെ കൊവാക്‌സിന്‍ തുടങ്ങിയവയാണ് അനുമതിക്കായി പരിഗണിക്കുന്നത്. ഇക്കാര്യം മന്ത്രിതല സമിതി യോഗത്തില്‍ മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനം.