Connect with us

Kerala

ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിനിടെ സി പി എം, സി പി ഐ നേതൃയോഗങ്ങള്‍ ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ ത്രസിപ്പിത്തുന്ന വിജയം അവലോകനം ചെയ്യുന്നതിനായി സി പി എം, സി പി ഐ നേതൃയോഗങ്ങള്‍ ഇന്ന് നടക്കും. സി പി എം സെക്രട്ടേറിയറ്റ് യോഗം എ കെ ജി സെന്ററിലും സി പി ഐ നിര്‍വാഹക സമിതി എം എന്‍ സ്മാരകത്തിലുമാണ് ചേരുക. കോര്‍പറേഷനിലേയും ജില്ലാ പഞ്ചായത്തുകളിലേയും അധ്യക്ഷ, ഉപാധ്യക്ഷന്മാരെ കുറിച്ച് ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസിന്റെ അടിത്തറയില്‍ ഇളക്കം തട്ടിയതും, ബി ജെ പിയുടെ സ്വാധീനം വര്‍ധിച്ചതും ചര്‍ച്ച ചെയ്യും. ഏതെങ്കിലും സ്ഥലങ്ങളില്‍ മുന്നണി പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടായോ എന്ന് നേതൃത്വം വിലയിരുത്തും. കോര്‍പറേഷന്‍ മേയര്‍മാരുടെ കാര്യത്തില്‍ സി പി എം സെക്രട്ടേറിയറ്റില്‍ പ്രാഥമിക ചര്‍ച്ചയുണ്ടാകും. തിരുവനന്തപുരത്ത് ജമീല ശ്രീധറിനൊപ്പം യുവ കൗണ്‍സിലറായ ഗായത്രി ബാബുവിനേയും സി പി എം പരിഗണിക്കുന്നുണ്ട്. കൊല്ലത്ത് മുന്‍മേയര്‍ പ്രസന്ന ഏണസ്റ്റിനും തിരുമുല്ലാവാരത്ത് നിന്ന് ജയിച്ച പവിത്രക്കുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. കൊച്ചി, കോഴിക്കോട്, തൃശൂര്‍ മേയര്‍മാരുടെ കാര്യത്തിലും യോഗം ധാരണയിലെത്തും.