Connect with us

Kerala

ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫ് മുന്നില്‍

Published

|

Last Updated

തിരുവനന്തപുരം |  ജില്ലാ പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ ഡി എഫ് മുന്നില്‍. പത്ത്ജില്ലാ പഞ്ചായത്തുകളില്‍എല്‍ഡിഎഫ് മുന്നേറുമ്പോള്‍ നാല് ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് മുന്നിട്ട് നില്‍ക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ ഡി എഫ് മുന്നില്‍.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യം മുതല്‍ എല്‍ ഡി എഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എല്‍ ഡി എഫിനൊപ്പമാണ്. മധ്യകേരളത്തില്‍ യുഡിഎഫിന് വലിയ തിരിച്ചടി നല്‍കുന്ന ലീഡ് നിലയാണ് പുറത്ത വരുന്നത്. ജോസ് കെ മാണിയുടെ വരവ് ഗുണം ചെയ്തെന്നാണ് കാണിക്കുന്നത്.

 

 

---- facebook comment plugin here -----

Latest