Connect with us

Science

അടുത്ത മഹാമാരി തടയുന്നതിന് വവ്വാലുകളെ നിരീക്ഷിച്ച് ശാസ്ത്രജ്ഞര്‍

Published

|

Last Updated

റിയോ ഡി ജനീറോ | കൊവിഡ്- 19ന് ശേഷം ലോകത്തെ ആകമാനം കീഴടക്കിയേക്കാവുന്ന മഹാമാരിയെ തടയാന്‍ ബ്രസീലിലെ ശാസ്ത്രസംഘം. വവ്വാലുകളെ പിടികൂടി പരിശോധിക്കുകയാണ് ഇവര്‍. ബ്രസീലിലെ റിയോ ഡി ജനീറോയിലെ പെഡ്രാ ബ്രാങ്ക ദേശീയ പാര്‍ക്കില്‍ ഓരോ ദിവസവും രാത്രിയെത്തി വനത്തില്‍ നിന്ന് വവ്വാലുകളെ പിടികൂടുകയാണ് നാല് ശാസ്ത്രജ്ഞര്‍.

വന്യമൃഗങ്ങളിലെ വൈറസുകളെ സംബന്ധിച്ച് പഠിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ബ്രസീല്‍ സര്‍ക്കാര്‍ നടത്തുന്ന ഫിയോക്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ ഉദ്യമത്തിന് പിന്നില്‍. വവ്വാല്‍ അടക്കമുള്ള വന്യജീവികളെയാണ് ശേഖരിക്കുന്നത്.

മനുഷ്യര്‍ക്ക് അപകടമുയര്‍ത്തുന്ന മറ്റ് വൈറസുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. വൈറസ് മനുഷ്യരിലേക്കെത്തുന്നത് തടയുകയും ചെയ്യും. ഭൂമിയിലെ ഏക പറക്കും സസ്തനിയായ വവ്വാലുകളിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കൊവിഡിന്റെ വൈറസ് വാഹകര്‍ വവ്വാലാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

---- facebook comment plugin here -----

Latest