Connect with us

Gulf

യു എ ഖാദറിന്റെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു

Published

|

Last Updated

ജിദ്ദ | പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ ചെയർമാനുമായ യു എ ഖാദറിന്റെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു. ബർമയിലാണ് ജനനമെങ്കിലും  കേരളത്തിലെത്തി മലയാളത്തനിമയിൽ നോവലുകളും കഥകളുമെഴുതി വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു യു എ ഖാദർ.

എഴുത്തിനോടൊപ്പം ചിത്രകാരൻ കൂടിയായ അദ്ദേഹം തന്റെ എഴുത്തുകൾക്ക് മനോഹരമായ ദൃശ്യഭംഗി കൂടി അവതരിപ്പിച്ചു കൊണ്ടുള്ള രചനരീതി ഏറെ ശ്രദ്ധേയമായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം പത്രപ്രവർത്തനരംഗത്തും തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വിയോഗം മലയാളസാഹിത്യത്തിന് കനത്ത നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ എന്നിവർ അറിയിച്ചു.