Connect with us

Kerala

പി വി അന്‍വറിനെ യു ഡി എഫുകാര്‍ തടഞ്ഞത് പരാജയ ഭീതിയാല്‍: കെ ടി ജലീല്‍

Published

|

Last Updated

മലപ്പുറം | നിലമ്പൂര്‍ മുണ്ടേരി ആദിവാസി കോളനിയില്‍ പി വി അന്‍വര്‍ എം എല്‍ എയെ യു ഡി എഫുകാര്‍ തടഞ്ഞതിനെ വിമര്‍ശിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. മുണ്ടേരി മേഖലയില്‍ മികച്ച മുന്നേറ്റം എല്‍ ഡി എഫ് നടത്തിയിട്ടുണ്ട്. ഇതിനാല്‍ പരാജയ ഭീതിയാണ് പി വി അന്‍വറിനെ തടയാന്‍ യു ഡി എഫുകാരെ പ്രേരിപ്പിച്ചത്. തനിക്കും കഴിഞ്ഞ സമാന അനുവമുണ്ടായെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ഇത്തവണ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് എല്‍ ഡി എഫിന് ലഭിക്കും. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒന്നും വില പോയില്ലെന്നും കെ ടി ജലീല്‍ തീരൂരില്‍ പറഞ്ഞു.
അതേസമയം പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലന്നും മലപ്പുറം ഡി സി സി അധ്യക്ഷന്‍ വി വി പ്രകാശ് പറഞ്ഞു.