Connect with us

Kerala

പി എം വേലായുധനെ ഒഴിവാക്കിയത് കോണ്‍ഗ്രസില്‍ നിന്ന് വരുന്നവരെ പരിഗണിക്കാന്‍: കെ സുരേന്ദ്രന്‍

Published

|

Last Updated

 

കൊച്ചി | കോണ്‍ഗ്രസില്‍ നിന്നു വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനാണ് പി എം വേലായുധനടക്കമുള്ള ചില മുതിര്‍ന്ന നേതാക്കളെ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്ലാ വിഭാഗം നേതാക്കളെയും ഒരുമിച്ചുകൊണ്ടുപോകാനാണ് ശ്രമം. ശോഭ സുരേന്ദ്രനെ ഒതുക്കിയെന്നത് അടിസ്ഥാന രഹിതമാണ്. മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ വിഷയം എന്നെ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല. അത്രയും വര്‍ഷം പരിചയമുള്ളവരെയെല്ലാം നിര്‍ത്തിയാല്‍ പാര്‍ട്ടിയിലെ യുവാക്കളെയോ കോണ്‍ഗ്രസില്‍ നിന്നും മറ്റും വരുന്നവരെയോ പരിഗണിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേന്ദ്രന്റെ പരാമര്‍ശം.

എല്ലാ സംസ്ഥാനങ്ങളിലും കോര്‍കമ്മിറ്റിയെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നായിരുന്നു ശോഭാ സുരേന്ദ്രനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതില്‍ സുരേന്ദ്രന്റെ പ്രതികരണം. കോര്‍ കമ്മിറ്റിയെ തീരുമാനിക്കുന്നതില്‍ സംസ്ഥാനത്തിന് ഒരു പ്രത്യേകം നിര്‍ദേശവുമില്ല. പുനഃസംഘടനയുടെ എല്ലാ വശങ്ങളും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ തനിക്കൊന്നും മറച്ചുവെക്കാനില്ല, സംഘടന മുന്നോട്ട് കൊണ്ട് പോവുമ്പോള്‍ ഉണ്ടാവുന്ന ചില പരാതികള്‍ മാത്രമാണിത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുന്നതിനോടൊപ്പം തൃശൂരിലും ബി ജെ പിക്ക് വിജയ പ്രതീക്ഷയുണ്ട്. കൊച്ചിയിലും കോഴിക്കോട്ടും വന്‍മുന്നേറ്റമുണ്ടാകും. ംസ്ഥാനത്ത് മുസ്ലീം സ്ത്രീകളടക്കം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും നൂറിലധികം സ്ഥാനാര്‍ഥികളുണ്ടെന്നും ന്യൂനപക്ഷ വോട്ടില്‍ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Latest