Kerala
കെ എസ് എഫ് ഇയിലെ വിജിലന്‍സ് റെയ്ഡിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ

തിരുവനന്തപുരം | കെ എസ് എഫ് ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ. പാര്‍ട്ടി മുഖപത്രത്തിലാണ് വിമര്‍ശനം. പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ്. ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന് സംശയിക്കണം. എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കലാണ് ലക്ഷ്യമെങ്കില്‍ അതിന് അനുവദിക്കാനാകില്ല.
ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് റെയ്ഡ് നടത്തിയത്. റെയ്ഡിലെ അനൗചിത്യം ധനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
---- facebook comment plugin here -----