Connect with us

Kerala

കൊല്ലത്ത് രണ്ട് കോടിയുടെ ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

കൊല്ലം |  ജില്ലയില്‍ വന്‍ ലഹരിമരുന്ന് വേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ഇരുവരും പിടിയിലായത്. തൃശൂര്‍ സ്വദേശി ഹാഷിഷ് ഓയില്‍ ചവറയിലെത്തിക്കുകയും അവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തിരുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചത്.

---- facebook comment plugin here -----

Latest