Connect with us

First Gear

കുതിച്ചുപായും കരുത്തന്‍; റാംഗ്ലര്‍ റൂബികണ്‍ 392 അനാച്ഛാദനം ചെയ്ത് ജീപ്പ്

Published

|

Last Updated

ന്യൂയോര്‍ക്ക് | ജീപ്പ് റാംഗ്ലര്‍ റൂബിക്കണിലെ വി8 എന്‍ജിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വേഗതയേറിയതും കരുത്തുറ്റതുമായ ജീപ്പ് റൂബിക്കണ്‍ 392ന്റെ വിശദാംശങ്ങള്‍ ഫിയറ്റ് ക്രിസ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏതാനും മാസം മുമ്പ് പുറത്തുവിട്ട 392 കണ്‍സെപ്റ്റിനോട് ഏറെക്കുറെ സമാനത പുലര്‍ത്തുന്നതാണ് പുതിയ മോഡല്‍.

6.4 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്. 470 കുതിരശക്തിയുള്ള എന്‍ജിന് 637എന്‍എം ടോര്‍ക് ആണുള്ളത്. റാംഗ്ലറിന് ആദ്യമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ മോഡലിലൂടെ ലഭിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി.

റൈഡ് ഉയരം രണ്ട് ഇഞ്ച് കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. ഫോക്‌സ് ഷോക്‌സ്, അപ്പര്‍ കണ്‍ട്രോള്‍ ആം, ഹെവി ഡ്യൂട്ടി ബ്രേക് എന്നിവയാണ് പരിഷ്‌കരിച്ച സസ്‌പെന്‍ഷനിലുള്ളത്. സെലക്ട് ട്രാക്ക് 4ഡബ്ല്യു ഡി സ്ഥിര സംവിധാനം, 4ഡബ്ല്യുഡി ഓട്ടോ, 4ഡബ്ല്യുഡി ഹൈ, ന്യൂട്രല്‍, 4ഡബ്ല്യുഡി ലോ മോഡുകളുമുണ്ട്. വാട്ടര്‍ ക്ലിയറന്‍സ് 32.5 ഇഞ്ച് ആക്കിയതിലൂടെ ഓഫ്‌റോഡ് ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. വിലവിവരം പുറത്തുവിട്ടിട്ടില്ല.