Connect with us

Malappuram

എസ് വൈ എസ് സാന്ത്വന സദന നിധി വരവ് സംഘടിപ്പിച്ചു

Published

|

Last Updated

എസ്. വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ വിവിധ യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച നിധി ഭാരവാഹികള്‍ ഏറ്റു വാങ്ങുന്നു

മലപ്പുറം | സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായി എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിനു വേണ്ടി ജില്ലയിലെ 604 യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ച നിധി വരവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി 75 സര്‍ക്കിളുകളില്‍ നിന്ന് നേതാക്കളുടെ നേതൃത്വത്തില്‍ മഞ്ചേരി സാന്ത്വന സദനത്തിലെത്തിച്ച നിധി മൂന്ന് കൗണ്ടറുകളിലായി ജില്ലാ നേതാക്കള്‍ ഏറ്റുവാങ്ങി. കോവിഡ് പശ്ചാതലത്തില്‍ ഓരോ സര്‍ക്കിളിനും പ്രത്യേക സമയം അനുവദിച്ചിരുന്നു.

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് ഇകെ മുഹമ്മദ് കോയ സഖാഫി, ജനറല്‍ സെക്രട്ടറി കെ പി ജമാല്‍ കരുളായി, ഫിനാന്‍സ് സെക്രട്ടറി എ പി ബഷീര്‍ ചെല്ലക്കൊടി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, ശക്കീര്‍ അരിമ്പ്ര, വി പി എം ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി, സിദ്ധീഖ് സഖാഫി വഴിക്കടവ്, അബ്ദുറഹ്്മാന്‍ കാരക്കുന്ന്, ഉമര്‍ മുസ്്ലിയാര്‍ ചാലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡിസംബര്‍ 20 ന് മഞ്ചേരിയില്‍ സമര്‍പ്പിക്കുന്ന സാന്ത്വന സദനം രോഗികള്‍ക്കും നിരാലംബര്‍ക്കും ഒട്ടേറെ ആശ്വാസമേകും. ലഹരി മുക്തി കേന്ദ്രം, ഡയാലിസിസ് സെന്റര്‍ തുടങ്ങി വിവിധ കാരുണ്യ പദ്ധതികളാണ് സാന്ത്വന സദനത്തിന് കീഴില്‍ നടക്കുക.

Latest