Connect with us

Alappuzha

കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ സെക്രട്ടറി എ എം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

ആലപ്പുഴ | കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ സെക്രട്ടറി എ എം അന്‍സാരി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ഡി സി സി അംഗവും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കൂടിയാണ്. പുലര്‍ച്ചെ തോട്ടപ്പള്ളിയ്ക്കു സമീപം അന്‍സാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.

രണ്ട് പ്രാവശ്യം കൗണ്‍സിലര്‍ ആയിരുന്ന അന്‍സാരി മുന്‍ കൊല്ലൂര്‍വിള പഞ്ചായത്തംഗവും ഐ എന്‍ ടി യു സി നേതാവുമായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.