Connect with us

National

ഐറ്റം പരാമര്‍ശം: കമല്‍നാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

Published

|

Last Updated

ഭോപാല്‍ |  ബി ജെ പി സ്ഥാനാര്‍ഥിക്ക് നേരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി കമല്‍നാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് പൊതു വേദിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥിനെ ഓര്‍മപ്പെടുത്തി. കമല്‍നാഥ് നടത്തിയ ഐറ്റം പരാമര്‍ശം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കമല്‍നാഥ് നല്‍കിയ വിശദീകരണം കേട്ട ശേഷമാണ് കമ്മീഷന്റെ താക്കീത്.

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബി ജെ പി സ്ഥാനാര്‍ഥിയെ കമല്‍നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ചത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കമല്‍നാഥിന്റെ പരാമര്‍ശം തള്ളി രംഗത്തെത്തിയിരുന്നു. തനിക്കും തന്റെ പാര്‍ട്ടിക്ക് വേണ്ടിയും സ്ത്രീകളുടെ ബഹുമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നത് പരമപ്രധാനമാണെന്നായിരുന്നു കമല്‍നാഥ് തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയത്.

 

 

---- facebook comment plugin here -----