Connect with us

Kerala

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: 52 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകടം – ഫയൽ ചിത്രം

കൊല്ലം |  പുറ്റങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52പേരാണ് കേസിലെ പ്രതികള്‍. കൊല്ലം പരവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അപകടമുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേ സമയം ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടാണ് കുറ്റപത്രം.

ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാരായത്. . ഇത്ര വലിയ വെടിക്കെട്ട് നടത്തരുതെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ വാക്കാലും രേഖാമൂലവും നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഇത്ര വലിയ അപകടം ഉണ്ടായതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ചുമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനും നിലവിലെ ആലപ്പുഴ എസ്.പിയുമായ പി എസ് സാബു ഇന്നു രാവിലെയാണ് പരവൂര്‍ കോടതിയില്‍ എത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

2016 ഏപ്രില്‍ പത്താം തിയതിയാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടമുണ്ടായത്.

 

Latest