Connect with us

Kozhikode

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് തുടക്കം

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് തുടക്കമായി. ഉച്ചക്ക് 1.30ന് ജൂനിയർ ജലഛായം മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ആദ്യദിനത്തിൽ രചനാ മത്സരങ്ങൾ മുഴുവൻ പൂർത്തിയായി. സ്റ്റേജ് മത്സരങ്ങൾ രാവിലെ എട്ടിന് ഹൈസ്‌കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തോടെ തുടക്കമാകും. ഓൺലൈൻ പ്ലാറ്റ് ഫോം വഴിയാണ് വിദ്യാർഥികൾ മത്സരിക്കുക.
വൈകീട്ട് മൂന്നിന് യു എ ഖാദർ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ വാഹിദ് സഖാഫി അധ്യക്ഷത വഹിക്കും. ദ വയർ മാഗസിൻ ജേർണലിസ്റ്റ് മഹ്താബ് ആലം മുഖ്യാതിഥിയായി പങ്കെടുക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി ആർ കെ മുഹമ്മദ് സന്ദേശ പ്രഭാഷണം നടത്തും.