Connect with us

Alappuzha

വാഹനാപകടത്തില്‍ പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

ആലപ്പുഴ | വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പാലസ് വാര്‍ഡ് ചാലയില്‍ പുരയിടം ചാരും തറയില്‍ ഹനീഫിന്റെ മകന്‍ സാദിഖ് (36) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മരിച്ചത്. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഒക്ടോബര്‍ ഒന്നിന് രാവിലെ ആലപ്പുഴ ടി ഡി സ്‌കൂളിന് സമീപം പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് മറിച്ചിട്ട ശേഷം സാദിഖിന്റെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബേക്കറി ഉത്പന്നങ്ങള്‍ വില്‍പനക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.

മാതാവ്: റംല. ഭാര്യ: ഷമീറ. മക്കള്‍: അല്‍ ഹുദ (ഒമ്പത്- സെന്റ് ആന്റണീസ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി), ആസിയ (ആറ്- എം ഇ എസ് സ്‌കൂള്‍ യു കെ ജി വിദ്യാര്‍ഥിനി). സാദിഖിനോടൊപ്പം പരുക്കേറ്റ ബിജിമോന്‍ എറണാകുളത്ത് ചികിത്സയിലാണ്.

Latest