Connect with us

Kerala

ഇത് സ്വാഭാവിക പ്രതികരണം; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം | യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരും. ഇത് സ്വാഭാവിക പ്രതികരണമാണെന്നും സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. സൈബര്‍ നിയമത്തില്‍ പരിമിതികളുണ്ടെന്ന് പറഞ്ഞ എം സി ജോസഫൈന്‍ ഇത് മറികടക്കാന്‍ ഭേഗഗതി വരുത്തണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി മന്ത്രി കെ കെ ശൈലജയും രംഗത്തെത്തിയിരുന്നു

ഇന്നലെ വൈകിട്ടാണ് യൂ ട്യൂബ് ചാനല്‍ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ എന്ന വ്യക്തിയെ ഭാഗ്യ ലക്ഷ്മിയും ദിയാ സനയും കൈയേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയ് പി നായര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest