Connect with us

Business

ട്രസ്റ്റ് എക്‌സ്‌ചേഞ്ച് സൂക്ക് അല്‍ ദിറ ബ്രാഞ്ച് കൂടുതല്‍ സൗകര്യങ്ങളോടെ ബിന്‍ മഹ്മൂദില്‍

Published

|

Last Updated

ദോഹ | ഖത്വറിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ട്രസ്റ്റ് എക്‌സ്‌ചേഞ്ച് സൂക്ക് അല്‍ ദിറ ബ്രാഞ്ച് ബിന്‍ മഹ്മൂദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് കൂടുതല്‍ വിശാലവും എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതുമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ട്രസ്റ്റ് എക്‌സ്‌ചേഞ്ചിന് ഖത്വറില്‍ നിലവില്‍ എട്ട് ശാഖകളാണുള്ളത്. പണമടയ്ക്കല്‍, പണ കൈമാറ്റ സേവനങ്ങള്‍, അതുപോലെ ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന എല്ലാ സേവനങ്ങളും ട്രസ്റ്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ ലഭിക്കുമെന്നും എ വി പി. കെ എന്‍ എസ് ദാസ് പറഞ്ഞു. ഞങ്ങളുടെ ശാഖ ബിന്‍ മഹമൂദ് പോലുള്ള ഒരു പ്രമുഖ സ്ഥലത്ത് തുറക്കുന്നതില്‍ സന്തോഷമുണ്ട്. തടസ്സമില്ലാതെ സേവനം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളെ മികച്ച രീതിയില്‍ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തുകയാണെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.

ഖത്വര്‍ ഒരു പ്രധാന വിപണിയാണ്. രാജ്യത്തിന്റെ വളര്‍ച്ചക്ക് സംഭാവന ചെയ്യുന്നതിനായി മുന്നോട്ട് നോക്കുന്ന ധനകാര്യ സേവന ദാതാവെന്ന നിലയില്‍ ഞങ്ങള്‍ ഞങ്ങളുടെ പങ്ക് വഹിക്കുമെന്ന് ട്രസ്റ്റ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ നാരായണ പ്രധാന്‍ പറഞ്ഞു. ഖത്വറില്‍ അടുത്തിടെ ആരംഭിച്ച ട്രസ്റ്റ് മണി, ഇതിനകം എല്ലാ മേഖലകളിലുമുള്ള ആളുകളുടെ ഇടയില്‍ 40 ശതമാനം പ്രതിമാസ വളര്‍ച്ച കൈവരിച്ചിരിക്കുന്നു. അപ്ലിക്കേഷന്റെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇന്റര്‍ഫേസ് ഖത്വറില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അതിര്‍ത്തി കടന്നുള്ള പേയ്മെന്റുകള്‍ ലളിതമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് മണി, അവരുടെ വീടുകളുടെ സുഖസൗകര്യങ്ങളില്‍ നിന്ന് തത്ക്ഷണം പണമയക്കാന്‍ സഹായിക്കുന്നു.