Connect with us

National

പുതിയ പാര്‍ലിമെന്റ് കെട്ടിടം പണിയാനുള്ള 861 കോടിയുടെ കരാര്‍ സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ പാര്‍ലിമെന്റ് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള കാരാര്‍ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 861.90 കോടിയുടെ കരാറാണ് ടാറ്റ സ്വന്തമാക്കിയത്. 865 കോടിയുടെ ടെന്‍ഡര്‍ സമര്‍പ്പിച്ച ലാര്‍സന്‍, ടുബ്‌റോ കമ്പനികളെ പരാജയപ്പെടുത്തിയാണ് ടാറ്റ കാരാര്‍ ഏറ്റെടുത്തത്.

പുതിയ പാര്‍ലിമെന്റ് കെട്ടിടം നിര്‍മിക്കുന്നതിനുള്ള ലേല വില്‍പ്പന കേന്ദ്ര പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നാണ് നടത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. സര്‍ക്കാര്‍ 940 കോടിയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്.

പുതിയ കെട്ടിടം ത്രികോണാകൃതിയിലാവും നിര്‍മ്മിക്കുക. ബ്രീട്ടീഷ് ഭരണകാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ഇപ്പോഴത്തെ പാര്‍ലിമെന്റ് കെട്ടിടം. ഇപ്പോഴത്തെ പാര്‍ലിമെന്റ് കെട്ടിടം പുതുക്കി പണിത ശേഷം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പുതിയ കെട്ടിടം പണിയുന്നതിനെ സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നു. ഇപ്പഴത്തെ കെട്ടിടം അധിക ഉപയോഗമാണെന്നും അതിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതേസമയം, പുതിയ കെട്ടിടത്തില്‍ അധിക ആളെ ഉള്‍ക്കൊള്ളാന്‍ ആവില്ലെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷം ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

Latest