Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Published

|

Last Updated

പത്തനംതിട്ട | കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍കൂടി മരിച്ചു. തിരുവല്ല നെടുമ്പ്രം സ്വദേശി പി ടി സുരേഷ് കുമാ (56)റാണ് മരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ കനത്ത ആശങ്കയിലാണ് ജില്ല. 949 പേരാണ് നിലവില്‍ പത്തനംതിട്ടയില്‍ രോഗികളായുള്ളത്.