ഫ്രഞ്ച് ലീഗ് വണ്‍: പി എസ് ജിക്ക് വീണ്ടും തോല്‍വി, മത്സരം കലാശിച്ചത് കൈയാങ്കളിയില്‍

Posted on: September 14, 2020 9:59 am | Last updated: September 14, 2020 at 9:59 am

പാരീസ് | ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ വമ്പന്‍ താരനിരയുമായി ഇറങ്ങിയ പി എസ് ജിക്ക് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് മാഴ്‌സില്ലെയാണ് പി എസി ജിയെ അട്ടിമറിച്ചത്. 31 ാം മിനുട്ടില്‍ മാഴ്‌സില്ലെ താരം
ഫ്‌ളോറിയന്‍ തൗവിന്‍ നേടിയ ഗോളാണ് പി എസ് ജിയുടെ വിധിയെഴുതിയത്. കൈയാങ്കളിയിലാണ് മത്സരം കലാശിച്ചത്. പി എസ് ജി താരം നെയ്മര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. 12 മഞ്ഞ കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.

കൊവിഡ് രോഗം ഭേദമായതിനെ തുടര്‍ന്ന് നെയ്മറും എയ്ഞ്ചല്‍ ഡി മരിയയും മറ്റും വീണ്ടും കളത്തിലിറങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. സീസണിലെ ആദ്യ മത്സരത്തില്‍ ലീഗ് വണ്ണിലേക്ക് ഈ സീസണില്‍ സ്ഥാനക്കയറ്റം ലഭിച്ച ലെന്‍സും പി എസ് ജിയെ തോല്‍പ്പിച്ചിരുന്നു.