Connect with us

Ongoing News

യു എസ് ഓപ്പണ്‍: പുരുഷ വിഭാഗത്തില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന് കിരീടം

Published

|

Last Updated

ന്യൂയോര്‍ക്ക് | യു എസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്. കലാശപ്പോരാട്ടത്തില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെയാണ് തീം തോല്‍പ്പിച്ചത്.

അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷം തിരിച്ചുവന്നാണ് തീം മത്സരവും കിരീടവും സ്വന്തമാക്കിയത്. സ്‌കോര്‍: 2-6, 4-6, 6-4, 6-3, 7-6. തീമിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്.