നീറ്റ് പരീക്ഷ ഇന്ന്; എഴുതുക 15 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍

Posted on: September 13, 2020 7:44 am | Last updated: September 13, 2020 at 10:31 am

ന്യൂഡല്‍ഹി | മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 74,083 കുട്ടികള്‍ ഇത്തവണ അധികമായി പരീക്ഷയെഴുതുന്നുണ്ട്. കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷയെഴുതുന്നത്.

പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.