Connect with us

National

ബെംഗളൂരു മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗല്‍റാണിയെ ഇന്ന് ചോദ്യം ചെയ്യും

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരുവിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സഞ്ജനയെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് ചിലരെയും ഇന്ന് ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നാണ് വിവരം.

മയക്കുമരുന്ന് കൈവശം സൂക്ഷിച്ചെന്ന കേസില്‍ അറസ്റ്റിലായ കന്നട നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.

Latest