Connect with us

Covid19

ഡല്‍ഹിയില്‍ രോഗം വര്‍ധിച്ചത് പരിശോധന ഇരട്ടിയാക്കിയതിനാല്‍: കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാനത്ത് കൊവിഡ് രോഗം വര്‍ധിച്ചതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും പരിശോധനകള്‍ ഇരട്ടിയാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ വര്‍ധനവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൂടുതല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ രോഗികളെ കണ്ടെത്താന്‍ സാധിക്കുന്നു. കൊവിഡ് വൈറസിനെതിരെ പ്രത്യാക്രമണം നടത്തുകയാണ് നമ്മള്‍. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ രോഗികളുടെ മരണനിരക്ക് 0.5 ആണ്. ദേശീയ നിരക്കിനേക്കാള്‍ വളരെ കുറവാണിത്. കൊവിഡ് മരണങ്ങളുടെ എണ്ണം പരമാവധി കുറക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തുടരും. രോഗികള്‍ക്ക് ആശുപത്രി കിടക്കകള്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനത്ത് ക്ഷാമമില്ല. 14000 കിടക്കകളില്‍ 5000 കിടക്കകളില്‍ മാത്രമാണ് രോഗികളുള്ളത്. 5000 കിടക്കകളില്‍ 1600നും 1700നും ഇടയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.