Connect with us

National

റായ്പുരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

റായ്പുര്‍ | ഛത്തീസ്ഗഡിലെ റായ്പുരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ റായ്പുരിലെ ചെരി ഖേഡിയിലായിരുന്നു അപകടം.

ഒഡീഷയിലെ ഗഞ്ചത്തില്‍നിന്നും ഗുജറാത്തിലെ സൂററ്റിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സൂററ്റിലേക്കുപോകാന്‍ തൊഴിലാളികള്‍ വാടകക്ക് എടുത്ത ബസായിരുന്നു ഇത്.

Latest