Connect with us

Gulf

സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം

Published

|

Last Updated

റിയാദ് | സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോന്‍ ആക്രമണം. ആക്രമണത്തെ സഊദി സഖ്യസേന തകര്‍ത്തതായി സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

വ്യാഴാഴ്ച്ച രാത്രിയിലാണ് സഊദിയുടെ തെക്ക് പടിഞ്ഞാറന്‍ നഗരമായ നജ്‌റാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യമനിലെ വിമത തീവ്ര വിഭാഗമായ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം നടത്തിയത്. ആക്രമണ ശ്രമത്തെ പരാജയപ്പെടുത്തിയതായും വക്താവ് പറഞ്ഞു.