Connect with us

Saudi Arabia

കൊവിഡ് 19: സഊദിയില്‍ 31 മരണം

Published

|

Last Updated

ദമാം |സഊദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 31 പേര്‍ മരിക്കുകയും 1114 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 1044 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

റിയാദ് 5, ജിദ്ദ 6, ദമാം 1, അല്‍-ഹുഫൂഫ് 3, ത്വാഇഫ് 3, അല്‍-ഖത്വീഫ് 2, അല്‍ -മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ഹാഇല്‍ 1, ഹഫര്‍ അല്‍-ബാത്തിന്‍ 2, ജിസാന്‍ 3, മഹായില്‍അസീര്‍ 1, അല്‍-ബാഹ 1 എന്നിങ്ങനെയാണ് ചൊവ്വാഴ്ച കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

22114 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1639 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു