National
കശ്മീരിലെ സിആര്‍പിഎഫ് ബറ്റാലിയന് ഒന്നരക്കോടിയുടെ വൈദ്യുതി ബില്‍ നല്‍കി ഇലക്ട്രിസിറ്റി ബോര്‍ഡ്

ന്യൂഡല്‍ഹി| സിആര്‍പിഎഫ് ബറ്റാലിയനെ ഞെട്ടിച്ച് വൈദ്യുതി ബോര്‍ഡ്. കശ്മീരിലെ സിആര്‍പിഎഫ് ബറ്റാലിയന്‍ കേന്ദ്രത്തിന് ജൂലൈ മാസത്തിലെ ഒന്നരക്കോടി രൂപയുടെ വൈദ്യുതി ബില്‍ നല്‍കിയാണ് സൈന്യത്തെ വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചത്.
വൈദ്യുത വികസന വിഭാഗമാണ് സിആര്‍പിഎഫ് ബറ്റാലിയന്റെ പേരില്‍ ഒന്നരക്കോടി രൂപയുടെ വൈദ്യുതി ബില്‍ കൈമാറിയത്. ബില്‍ അടക്കുന്നത് ജമ്മുകശ്മീര്‍ പോലീസാണ്. ഇത് അബദ്ധത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവാകാമെന്നും. ഇത്രയും ബില്‍ വരാറില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി വിഭാഗത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഓഫീസ് അവധിയാണെന്ന് സിആര്‍പിഎഫ് എഡിജി സുള്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു.
അതേസമയം, ബഡ്ഗാം ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന 181 ബറ്റാലിയന് അനുദിച്ചിരിക്കുന്നത് 50 കിലോവാട്ട് വൈദ്യുതിയാണെന്നും ഇവിടെ നിശ്ചിത ചാര്‍ജ് 1500 രൂപ മാത്രമാണെന്നും വൈദ്യുതി ബില്ലില്‍ പറയുന്നു. ഈ മാസം 27നാണ് ബല്ല് അടക്കേണ്ട അവസാന തീയ്യതി. അതിന് മുമ്പ് സംഭവത്തില്‍ തീരുമാനം ആകുമെന്നും സിആര്‍പിഎഫ് പറഞഅഞു.