Connect with us

National

അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അദ്ദേഹം കൊവിഡില്‍ നിന്ന് മുക്തനായിരുന്നു.

അമിത് ഷാ എയിംസില്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അമിത് ഷായെ നിരീക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി അമിത് ഷായിക്ക് ക്ഷീണവും ശരീര വേദനയുമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് തന്നെ തന്റെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കൊവിഡിനെ തുടര്‍ന്ന് രാണ്ടാഴ്ച ചികിത്സ തേടിയ അമിത് ഷായിക്ക് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയ അദ്ദേഹം ഐസോലേഷനിലായിരുന്നു.

---- facebook comment plugin here -----

Latest