Connect with us

Business

ട്രെയിന്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ കമ്പനികള്‍ക്ക് സ്‌റ്റേഷനുകളുടെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം

Published

|

Last Updated

ന്യൂഡല്‍ഹി | സ്വകാര്യ കമ്പനികള്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ ഏത് സ്റ്റേഷനില്‍ നിര്‍ത്തണം എന്ന കാര്യത്തില്‍ കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാന്‍ റെയില്‍വേ. രാജ്യത്തെ 109 റൂട്ടുകളിലായി 150 ട്രെയിനുകളാണ് സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുനല്‍കാന്‍ റെയില്‍വേ തീരുമാനിച്ചത്.

അതേസമയം, ഏത് സ്റ്റേഷനില്‍ നിര്‍ത്തുന്നു എന്നത് സംബന്ധിച്ച് റെയില്‍വേക്ക് മുന്‍കൂട്ടി വിവരം നല്‍കണം. സ്റ്റേഷനില്‍ എത്തുന്ന സമയം, സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന സമയം എന്നിവ സംബന്ധിച്ചും കമ്പനികള്‍ക്ക് തീരുമാനിക്കാം. ഈ രീതിയില്‍ കുറഞ്ഞത് ഒരു വര്‍ഷം സര്‍വീസ് നടത്തണം. അതിന് ശേഷമേ പരിഷ്‌കരിക്കാന്‍ സാധിക്കൂ.

അതേസമയം, റെയില്‍വേ പ്രസ്തുത റൂട്ടില്‍ സര്‍വീസ് നടത്തുന്ന അതിവേഗ ട്രെയിനുകള്‍ നിര്‍ത്തുന്നതിനേക്കാള്‍ കൂടുതലാകരുത് സ്വകാര്യ ട്രെയിനുകളുടെ നിര്‍ത്തല്‍. 2023ഓടെ 150 ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇവയിലെ യാത്രാ നിരക്ക് സ്വകാര്യ കമ്പനികള്‍ തന്നെയാകും തീരുമാനിക്കുക.