National
രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് വിശ്വാസവോട്ട് അവതരിപ്പിച്ചു

ജയ്പൂര്‍| രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് വിശ്വാസവോട്ട് അവതരിപ്പിച്ചു. മന്ത്രി ശാന്തി ധരിവാളാണ് സഭയില്‍ വിശ്വാസ വോട്ട് അവതരിപ്പിച്ചത്. പണവും അധികാരവും ഉപയോഗിച്ച് മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെ സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിച്ചുവെന്ന് ധരിവാള്‍ കുറ്റപ്പെടുത്തി.
രാജസ്ഥാനിലും സമാനമായ ശ്രമം നടത്തിയെന്നും അത് വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഗള്‍ ചക്രവര്‍ത്തി അക്ബറിന് പോലും രാജസ്ഥാനില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതുപോലെ തന്നെയാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെതിരേ ബി ജെ പിക്കും പരാജയപ്പെടണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
200 അംഗ നിയമസഭയില്‍ സ്വതന്ത്രരുടെയും സഖ്യകക്ഷികളുടെയും പിന്തുണയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 107 എം എല്‍ എമാരുമുണ്ട്. ബി ജെ പിക്ക് 72 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
---- facebook comment plugin here -----