Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 1,417 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 1,242 പേര്‍ക്ക് രോഗം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 1,417 കൊവിഡ് കേസുകള്‍. ഇതില്‍ 1,242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. ഉറവിടമറിയാത്ത 105 കേസുകളുണ്ട്. വിദേശത്തു നിന്ന് എത്തിയവര്‍ 62 ആണ്. 72 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നതാണ്.  36 ആരോഗ്യ പ്രവര്‍ത്തകരും രോഗ ബാധിതരായവരില്‍ ഉള്‍പ്പെടും. 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വര്‍ക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75),വലിയതുറ മണിയന്‍ (80), ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരുടെ മരണമാണ് ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 21,625 പരിശോധനകള്‍ നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം- 297, മലപ്പുറം- 242, കോഴിക്കോട്- 158, കാസര്‍കോട്- 147, ആലപ്പുഴ- 146, പാലക്കാട്- 141, എറണാകുളം- 133, തൃശൂര്‍- 32, കണ്ണൂര്‍- 30, കൊല്ലം- 25, കോട്ടയം- 24, പത്തനംതിട്ട- 20, വയനാട്- 18 ഇടുക്കി- 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

 

Latest