Connect with us

Kerala

ബയ്‌റുത്തിലെ സ്‌ഫോടനം: ലെബനാനില്‍ മന്ത്രിസഭ രാജിവെച്ചു

Published

|

Last Updated

ബയ്റുത്ത് | ബയ്റുത്തില്‍ 160ലധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിനു പിന്നാലെ ലെബനനിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനത്തിന് പിറകെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്്.

സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം തുടര്‍ച്ചയായ മൂന്നാം ദിവസവും പോലീസുമായി ഏറ്റുമുട്ടിയിരുന്നു. തുറമുഖത്ത്സുരക്ഷ ഉറപ്പാക്കാതെ കപ്പലില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനും വന്‍ ആള്‍നാശത്തിനും ഇടയാക്കിയത്.