Connect with us

Kerala

കരിപ്പൂർ: വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീതീകരിക്കാനാകില്ല. എസ് വൈ എസ്

Published

|

Last Updated

മലപ്പുറം | കരിപ്പൂർ വിമാന ദുരന്തത്തിന്റെ പശ്ചാതലത്തിൽ തിരക്കിട്ട് വലിയ വിമാന സർവ്വീസിന് വിലക്കേർപ്പെടുത്തിയ അധികൃതരുടെ നടപടി നീതീകരിക്കാനാവില്ലെന്ന് എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി പ്രസ്താവിച്ചു. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി നല്ല നിലയിൽ പ്രവർത്തിച്ച് വരുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ അപകടത്തിന്റെ മറവിൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ചെറുത്തു തോല്പിക്കണമെന്നും എസ് വെെ എസ് ആവശ്യപ്പെട്ടു.

കരിപ്പൂരിൽ 2016 ൽ തന്നെ ആവശ്യമായ റൺവേ ഉറപ്പു വരുത്തിയതാണ്. തുടർന്നുള്ള റിസ (RESA -Runway End Safety Area) യുടെ വ്യാപ്തിയും വർദ്ധിപ്പിച്ചിരുന്നു. ഒന്നര വർഷത്തിലേറെ ഭാഗികമായി റൺവേ അടച്ചിട്ട് ബലപ്പെടുത്തുകയും ചെയ്തു.

നേരത്തെ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി നിറുത്തിയ സർവ്വീസുകളും ഹജ്ജ് എം ബാർക്കേഷനുൾപ്പെടെയുള്ളവയും തിരിച്ചെത്തിക്കാൻ ശക്തമായ ജനരോഷമുയരേണ്ടി വന്ന പശ്ചാതലത്തിൽ ഇപ്പോഴത്തെ നീക്കം ഏറെ സംശയത്തിനിടയാക്കുന്നുണ്ട്. വിമാനത്താവളത്തിനായ വശ്യമായ എല്ലാ സാങ്കേതിക സൗകര്യങ്ങളു മേർപ്പെടുത്തിയും കൂടുതൽ സർവ്വീസുകളാരംഭിച്ചും ഇതിനെ പ്രൗഢിയോടെ നിലനിർത്താൻ കേന്ദ്ര സംസ്ഥാന സർക്കാരും പൊതു സമൂഹവും ജാഗ്രത കാണിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

യോഗത്തിൽ പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. കെ.പി. ജമാൽ കരുളായി എ.പി. ബശീർ , അസൈനാർ സഖാഫി, ശക്കീർ അരിമ്പ്ര, മുഈനുദ്ധീൻ സഖാഫി, റഹീം കരുവള്ളി, വി.പി.എം ഇസ്ഹാഖ്, സിദ്ധീഖ് സഖാഫി, പി.അബ്ദുറഹ്മാൻ ,ഉമർ മുസ്ലിയാർ സംബന്ധിച്ചു.