Connect with us

National

ഭോജ്പുരി നടി അനുപമ പഥകിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published

|

Last Updated

മുംബൈ| ഭോജ്പുരി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അനുപമ പഥകിനെ(40) മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ താൻ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നൽകിയില്ലെന്നുമാണ് വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിലുള്ളത്. മനീഷ് ഝാ എന്നയാളെക്കുറിച്ചും ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം അനുപമ പഥക് മരിക്കുന്നതിന്റെ തലേ ദിവസം ഫേസ്ബുക്ക് ലൈവിൽ വന്ന് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചോ ആത്മഹത്യാ പ്രവണതയെക്കുറിച്ചോ ആരോടെങ്കിലും നിങ്ങൾ പറയുകയാണെങ്കിൽ, ആ വ്യക്തി, അവൻ അല്ലെങ്കിൽ അവൾ എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ ഉടനടി ആവശ്യപ്പെടും. അതിന് കാരണം നിങ്ങളുടെ മരണശേഷം അവർക്ക് പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ്. മരിച്ചതിനുശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാൽ ഒരിക്കലും നിങ്ങളുടെ പ്രശ്‌നങ്ങൾ ആരുമായും പങ്കിടരുത്. ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്” എന്നാണ് അനുപമ പഥക് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്.

ബിഹാർ സ്വദേശിയായ അനുപമ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിൽ എത്തിയത്. അസ്വഭാവിക മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.