Connect with us

National

മൂന്ന് പൊതുമേഖലാ ബേങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ നീതി ആയോഗിന്റെ ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ മൂന്ന് പൊതുമേഖലാ
ബേങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ നീതി ആയോഗിന്റെ ശിപാര്‍ശ. പഞ്ചാബ് സിന്ത് ബേങ്ക്, യുകോ ബേങ്ക്, ബേങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ സ്വകാര്യവത്കരണത്തിനാണ് നിര്‍ദ്ദേശം.

എല്ലാ റീജണല്‍ റൂറല്‍ ബേങ്കുകളും തമ്മില്‍ ലയിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവിലെ ബേങ്കിങ് വിപണിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം 54 ശതമാനത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നേടാനാണ് ശ്രമം.

രാജ്യത്തെ പൊതുമേഖലാ ബേങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.