Connect with us

Kerala

കണ്ണൂരില്‍ മതിലിടിഞ്ഞ് വീണ് ഒരു മരണം

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ വലിയന്നൂരില്‍ വീടിന് പുറകിലെ മതില്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. മഠത്തില്‍ ഹംസ ( 62 ) യാണ് മരിച്ചത്.

ഇടിഞ്ഞ മതിലിന് ഉള്ളില്‍ കുടുങ്ങിപ്പോയ ഹംസയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വിദേശത്ത് ജോലി ചെയ്തിരുന്ന ഹംസ രണ്ടു വർഷം മുമ്പാണ് നാട്ടിൻ സ്ഥിരതാമസമാക്കിയത്.
ഭാര്യ.. മൈമുന.മക്കൾ: ആശിർ, അമീൻ, ഹഫ്സത്ത്, ഹസ്ന.

Latest