Connect with us

National

സുശാന്തിന്റെ മരണം; നടി റിയ ചക്രബര്‍ത്തിക്കെതിരെ കേസ്

Published

|

Last Updated

മുംബൈ | സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ കേസ്. സുശാന്തിന്റെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തത്. സുശാന്തിനെ സാമ്പത്തികവും മാനസികവുമായി തളര്‍ത്തിയത് റിയ ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

നടന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ നാല്‍പ്പതോളം സിനിമാപ്രവര്‍ത്തകരെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ റിയ, മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ജൂണ്‍ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.