Connect with us

Kasargod

വീണ്ടും കൊവിഡ് മരണം: ഞായറാഴ്ച മരിച്ച കാസര്‍കോഡ് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

കാസര്‍കോട് | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഞായറാഴ്ച മരിച്ച കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ വ്യക്തമായത്. കാസര്‍കോട്ട് കൊവിഡ് ബാധിച്ചുള്ള ആറാമത്തെ മരണമാണിത്.

പനിയും ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാൂന്നൂറോളം പേരുള്ളത് ആശങ്കക്ക് കാരണമായിട്ടുണ്ട്.

---- facebook comment plugin here -----

Latest